---
title: "കന്നാസുകളിലൊ, കുപ്പികളിലൊ പെട്രോളും, ഡീസലും നൽകരുതെന്ന ഉത്തരവിന് കോപ്പാലത്തെ പമ്പുകളിൽ പുല്ലുവില; കതിരൂരിൽ 2 പേർ അറസ്റ്റിൽ"
english_title: "For the order not to give petrol or diesel in cans or bottles, the price of grass at the pumps in Kopalam; 2 persons arrested in Kathirur*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158737/For the order not to give petrol or diesel in cans or bottles, the price of grass at the pumps in Kopalam; 2 persons arrested in Kathirur"
published_at: "2023-11-01T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654282f663031_images_(12).jpeg"
keywords: []
---

# കന്നാസുകളിലൊ, കുപ്പികളിലൊ പെട്രോളും, ഡീസലും നൽകരുതെന്ന ഉത്തരവിന് കോപ്പാലത്തെ പമ്പുകളിൽ പുല്ലുവില; കതിരൂരിൽ 2 പേർ അറസ്റ്റിൽ

> **Lead Summary:** കന്നാസുകളിലൊ, കുപ്പികളിലൊ പെട്രോളും, ഡീസലും നൽകരുതെന്ന ഉത്തരവിന് കോപ്പാലത്തെ പമ്പുകളിൽ പുല്ലുവില; കതിരൂരിൽ 2 പേർ അറസ്റ്റിൽ

## Article Content

കന്നാസുകളിലൊ, കുപ്പികളിലൊ പെട്രോളും, ഡീസലും നൽകരുതെന്ന ഉത്തരവിന് കോപ്പാലത്തെ പമ്പുകളിൽ പുല്ലുവില; കതിരൂരിൽ 2 പേർ അറസ്റ്റിൽ

അനധികൃതമായി കടത്തിക്കൊണ്ടു വരികയായിരുന്ന 100 ലിറ്റർ ഡീസൽ സഹിതം രണ്ടുപേർ കതിരൂരിൽ പിടിയിൽ.

കുറ്റിയാട്ടൂർ സ്വദേശികളായ ഡ്രൈവർ കൃഷ്ണപുരം ഹൗസിൽ ഇ.പി ശ്രീജിത്ത് (40), മംഗലശേരി ഹൗസിൽ പി.സി മണി (42) എന്നിവരാണ് പിടിയിലായത്.

വൈകുന്നേരം ആറ് മണിയോടെ പൊന്ന്യം പാലത്തിന് സമീപം കെ.എൽ 10 ഇ 862 ജീപ്പിൽ ഡീസൽ കടത്തികൊണ്ട് വരവെയാണ് കതിരൂർ പൊലീസ് പിടികൂടിയത്.

കോപ്പാലം പെട്രോൾ പമ്പിൽ നിന്ന് നാല് കന്നാസുകളിലായി കടത്തിക്കൊണ്ട് വരുമ്പോഴാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158737/For the order not to give petrol or diesel in cans or bottles, the price of grass at the pumps in Kopalam; 2 persons arrested in Kathirur)